ചൈനയുടെ വിവിധ മേഖലകളിലായി വെള്ളപ്പൊക്കം രൂക്ഷം; 141 പേരെ കാണാനില്ല

More Than 141 Missing Or Dead Due To Severe Floods In China, 38 Million Affected

ചൈനയുടെ വിവിധ മേഖലകളിലായി വെള്ളപ്പൊക്കം രൂക്ഷം. 25 ലക്ഷത്തോളം ആളുകളെയാണ് മാറ്റി പാർപ്പിച്ചത്. 28000 കെട്ടിടങ്ങളാണ് വെള്ളപൊക്കത്തിൽ നശിച്ചത്. മൂന്നരക്കോടിയിലധികം ആളുകളെ വെള്ള പൊക്കം ബാധിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കിയത്.141 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഷിയാങ്ഷി, അൻഹ്യു, ഹുബെയ്, ഹുനാൻ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപൊക്കം ഉണ്ടായത്.

വെള്ളപൊക്കത്തെ തുടർന്ന് ഏകദേശം 1200 കോടി ഡോളറിൻ്റെ നഷ്ടമുണ്ടായെന്നും അധികൃതർ പറഞ്ഞു. യാങ്ട്സെ അടക്കമുള്ള പ്രധാന നദികളിൽ ഇപ്പോൾ അപകട നിലക്കും മുകളിലാണ് ജലനിരപ്പ്. സുരക്ഷയുറപ്പിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്ന് പ്രസിഡൻ്റ് ഷീ ജിൻപിങ് ജനങ്ങളോട് പറഞ്ഞു.

Content Highlights; More Than 141 Missing Or Dead Due To Severe Floods In China, 38 Million Affected