ഹോങ്കോങിന് നൽകിയ എല്ലാ പരിഗണനകളും അവസാനിപ്പിക്കുന്ന നിയമത്തിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഹോങ്കോങിൻ്റെ സ്വയം ഭരണത്തിൽ ഇടപെട്ട് ചെെന സെക്യൂരിറ്റി നിയമം നടപ്പിലാക്കിയതിനെ തുടർന്നാണ് അമേരിക്കയുടെ പുതിയ നീക്കം. ചെെനയ്ക്ക് നൽകുന്ന പരിഗണനകൾ മാത്രമെ ഇനി ഹോങ്കോങിന് നൽകുകയുള്ളു എന്നും ഹോങ്കോങുമായി പ്രത്യേക സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
എന്നാൽ തെറ്റായ സമീപനമാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ചെെന പ്രതികരിച്ചു. ഹോങ്കോങ് ചെെനയുടെ ആഭ്യന്തര കാര്യമാണെന്നും ചെെന വ്യക്തമാക്കി. അമേരിക്കയുടെ ഈ തീരുമാനത്തിൻ ഉടൻ തന്നെ മറുപടി നൽകുമെന്ന് ചെെനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹോങ്കോങിൽ പുതിയ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന ചെെനയിലെ ഉദ്യോഗസ്ഥന്മാർക്ക് ഉപരോധം ഏർപ്പെടുത്താൻ സെനറ്റ് പാസ്സാക്കിയ ബില്ലിലും ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്.
content highlights: China threatens retaliation after Trump signs order ending preferential treatment for Hong Kong