സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

udf no confidence motion against ldf government

എൽ.ഡി.എഫ്​ സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നിയമസഭ ചട്ടം 63 പ്രകാരം വി.ഡി സതീശന്‍ എം.എല്‍.എയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നോട്ടീസ് നൽകിയത്. സ്വർണക്കള്ളക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള​ പങ്ക്​ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ്​ പ്രതിപക്ഷത്തിൻ്റെ നീക്കം. ഈ മാസം 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പിണറായി വിജയൻ സർക്കാരിൽ അവിശ്വാസം രേഖപെടുത്തുന്നുവെന്ന് ഒറ്റ വരി മാത്രമാണ് പ്രമേയത്തിലുള്ളത്.

അവിശ്വാസ പ്രമേയം നിലനിൽക്കുന്നത് കൊണ്ട് ഇത് ചർച്ചക്കെടുക്കാതെ മറ്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. 27ന് ഒറ്റ ദിവസത്തേക്ക് ധനബില്‍ പാസ്സാക്കാന്‍ വേണ്ടി സഭ ചേരുമ്പോള്‍ പ്രമേയം ചര്‍ച്ചക്ക് എടുക്കുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വേണ്ടത്. ചര്‍ച്ചയ്ക്ക് വേണ്ടി സഭസമ്മേളനം നീട്ടണമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടായേക്കും എന്നാണ് സൂചന. കേരള നിയമസഭയുടെ ചരിത്രത്തില്‍ നിരവധി അവിശ്വാസ പ്രമേയങ്ങള്‍ വന്നിട്ടുണ്ടെങ്കിലും 1964 ആര്‍. ശങ്കര്‍ സര്‍ക്കാരിനെതിരെ പി.കെ കുഞ്ഞ് അവതരിപ്പിച്ച പ്രമേയം മാത്രമാണ് പാസ്സായിട്ടുള്ളത്.

Content Highlights; udf no confidence motion against ldf government