ആലപ്പുഴ ജില്ലയിലും സാമൂഹ്യ വ്യാപനം ഉണ്ടാവാൻ സാധ്യതയെന്ന് വിദഗ്ധർ; കൊവിഡിനെ പറ്റിയുള്ള തെറ്റിദ്ധാരണ മാറണം

There is a chance of community spread in Alappuzha

ആലപ്പുഴ ജില്ലയിലും സാമൂഹ്യ വ്യാപന സാധ്യത കൂടുതലാണെന്ന് വിദ്ഗധർ. ഗ്രാമങ്ങളിൽ പ്രത്യേകിച്ച് തീരദേശത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും കൊവിഡിനെ പറ്റിയുള്ള തെറ്റിദ്ധാരണ പരക്കെ നിലനിൽക്കുന്നുണ്ടെന്നും അത് മാറണമെന്നും വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതാണ് സാമൂഹ്യ വ്യാപന സാധ്യത ചൂണ്ടികാണിക്കുന്നത്. 

ജില്ലയിലെ തീരദേശത്ത് ജനസാന്ദ്രത കൂടുതലാണെങ്കിലും ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം കുറവാണെന്നും ഇത് തന്നെയായിരുന്നു തിരുവനന്തപുരത്ത് സംഭവിച്ചതെന്നും വിദഗ്ധ സംഘം വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ പരിശോധനകൾ ഊർജ്ജിതമാക്കണമെന്നും ചന്തകളിൽ ആൾക്കുട്ടം ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നും ഇവർ നിർദേശിച്ചു. 

content highlights: There is a chance of community spread in Alappuzha