കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നയാൾ ഇടുക്കിയിൽ മരിച്ചു. ഇടുക്കി ചക്കാമ്പാറ സ്വദേശി തങ്കരാജാണ് മരണപെട്ടത്. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്നാണ് ഡേക്ടർമാർ പറയുന്നത്. അമ്പത് വയസ്സായിരുന്നു. ഹൃദ്രോഗിയായ ഇയാൾ ഒരു കൊല്ലത്തോളം ചികിത്സയിലാരുന്നെന്നാണ് വിവരം.
കൂടുതൽ പരിശോധനകൾക്ക് ശേഷമായിരിക്കും ഇത് കൊവിഡ് മരണമായി സ്ഥിരീകരിക്കുക എന്ന് ഡോക്ടർമാർ അറിയിച്ചു. സ്രവ പരിശോധനയിൽ ഇന്ന് രാവിലെയാണ് ഇദ്ധേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇന്ന് രാവിലെയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇദ്ധേഹം മരണപെട്ടത്. തമിഴ്നാട്ടിലെ ഗൂഢല്ലൂരിൽ നിന്നും എട്ടാം തിയതി ഇദ്ധേഹം കേരളത്തിലെത്തിയത്.
Content Highlights; covid patient died in idukki due to cardiac arrest