കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം

case filed for compensation against the government

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. 84 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് സര്‍ക്കാരിനെതിരെ കേസ്  ഉപഭോക്തൃ കോടതിയിൽ  ഫയൽ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ് എന്നിവരെ എതിർ കക്ഷികളാക്കി കൊണ്ടാണ് കേസ് നൽകിയിരിക്കുന്നത്.

ചികിത്സ നൽകാൻ ഉത്തരവാദിത്തപെട്ടവർ തയ്യാറായില്ലെന്നും, രോഗിയുടെ ആരോഗ്യ സ്ഥിതി മോശമായിട്ടും മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു എന്നീ കാര്യങ്ങളാണ് ഹർജിയിൽ ആരോപിച്ചിട്ടുള്ളത്. വീണ് പരിക്കേറ്റ അനിൽ കുമാറിന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചപ്പോൾ മുറിവിൽ പുഴുവരിച്ച നിലയിലായിരുന്നു. സംഭവത്തിൽ ഡോ. അരുണയെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും ഡോക്ടര്‍മാര്‍ സമരം ചെയ്തതോടെ സസ്പെന്‍ഷൻ പിൻവലിക്കുകയായിരുന്നു.

Content Highlights; case filed for compensation against the government