മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിന് ക്രൂരമര്‍ദ്ദനം

Karnataka Dalit Man Stripped, Family Beaten Allegedly For Touching Bike

മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിനെ ക്രുരമായി മർദിച്ചു. കർണ്ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. ബൈക്ക് ഉടമയായ മേൽജാതിക്കാരനും സംഘവും ചേർന്ന് യുവാവിനെ വടിയും ചെരുപ്പും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോയും പുറത്തു വന്നു. ബംഗളൂരുവില്‍ നിന്ന് 530 കിലോമീറ്റര്‍ അകലെയുള്ള തളിക്കോട്ടെയില്‍ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.

യുവാവ് അബദ്ധത്തില്‍ മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടപ്പോൾ പ്രകോപിതരായി ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെയും കുടുംബത്തെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരേ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുത്തതായി സീനിയര്‍ പോലീസ് ഓഫീസര്‍ അനുപം അഗര്‍വാള്‍ വ്യക്തമാക്കി.

Content Highlights; Karnataka Dalit Man Stripped, Family Beaten Allegedly For Touching Bike