സുശാന്തിന്റെ ആത്മാവിനോട് സംസാരിച്ചെന്ന അവകാശവാദവുമായി പാരനോര്‍മല്‍ വിദഗ്ദന്‍

Paranormal expert Steve Huff claims he talked to Sushant Singh Rajput's spirit

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചുവെന്ന അവകാശ വാദവുമായി പാരാനോര്‍മല്‍ വിദഗ്ദനായ സ്റ്റീവ് ഹഫ് രംഗത്ത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്ക് വെച്ചു. സ്വയം വികസിപ്പിച്ചെടുത്ത ഉപകരണമായ സ്പിരിറ്റ് ബോക്‌സ് വഴിയാണ് ആത്മാക്കളോട് സ്റ്റീവ് സംസാരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആത്മാവുമായി സംസാരിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്ന സുശാന്തിന്റെ ആരാധകരുടെ ആവശ്യ പ്രകാരമാണ് ഇതെന്നും സ്റ്റീവ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

വീഡിയോയിൽ സ്റ്റിവിൻ്റേതല്ലാത്ത മറ്റൊരു ശബ്ദവും വ്യക്തമാണ്. എങ്ങനെയാണ് മരിച്ചതെന്നതിന്, എല്ലാം ഡോക്ടര്‍മാര്‍ പുറത്തു വിടും എന്നാണ് മറുപടി നല്‍കുന്നത്. പത്ത് വർഷത്തിലേറെയായി താൻ ആത്മാക്കളുമായി സംസാരിക്കാറുണ്ടെന്നാണ് സ്റ്റീവ് അവകാശപെടുന്നത്. കഴിഞ്ഞ ജൂൺ 14 നായിരുന്നു മുംബൈയിലെ വസതിയിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത വിഷാദരോഗമാണ് സുശന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം

Content Highlights; Paranormal expert Steve Huff claims he talked to Sushant Singh Rajput’s spirit