പ്രശ്ന പരിഹാരത്തിന് ശക്തമായ ഇടപെടലാണ് വേണ്ടത്; മോദിയുടെ ശ്രദ്ധ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കുന്നതിലാണെന്നും രാഹുൽ ഗാന്ധി

PM is 100 per cent focused on building his own image- Rahul Gandhi

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയുടെ ശ്രദ്ധ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിലാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോണ്‍ഗ്രസ് എം.പി പ്രധാന മന്ത്രിയുടെ നിലപാടുകളോടുള്ള വിയോജിപ്പ് അറിയിച്ചത്. ആഗോള തലത്തിൽ ചൈനയെ നേരിടാനുള്ള കാഴ്ചപാട് ഇന്ത്യക്കുണ്ടാകണമെന്നും രാഹുൽ ഗാന്ധി അഭിപ്രായപെട്ടു

മാനസികമായ കരുത്തോടെ വേണം ചൈനയുമായി ഏറ്റുമുട്ടാനെന്നും ദീര്‍ഘ വീക്ഷണമില്ലാത്തത് കൊണ്ടാണ് പല അവസരങ്ങളും നമുക്ക് നഷ്ടപ്പെട്ടതെന്നും,ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് മാത്രമായി നമ്മുടെ ശ്രദ്ധ ചുരുങ്ങിപ്പോകുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതെന്നും, അവര്‍ ആ ദൌത്യം നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പ്രധാന മന്ത്രിക്ക് രാജ്യത്തെ കുറിച്ച് കൃത്യമായൊരു കാഴ്ചപാടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാന മന്ത്രി എതിർ പക്ഷത്തുള്ള ആളാണെന്ന് അറിയാമെന്നും, ചോദ്യങ്ങൾ ചോദിച്ചും അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയും അദ്ധേഹത്തിൻ്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് തൻ്റെ ഉത്തരവാദിത്തമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കൂടാതെ പ്രധാന മന്ത്രിക്ക് രാജ്യത്തെകുറിച്ചൊരു കാഴ്ച പാടില്ലാത്തതു കൊണ്ടാണ് ഇന്ന് ചൈന ഇങ്ങനെ ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Content Highlights; PM is 100 per cent focused on building his own image- Rahul Gandhi