പ്രത്യേക പരിശീലനം ലഭിച്ച നായകള്‍ക്ക് കൊറോണ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുമെന്ന് ഗവേഷകർ

Sniffer dogs can nose out coronavirus? Researcher claims 'with greater reliability than PCR tests'

കോവിഡ് 19 രോഗ നിര്‍ണയത്തിന് ഇനി നായകളുടെ സഹായം തേടാമെന്ന് ഗവേഷകര്‍. പ്രത്യേക പരിശീലനം നൽകിയ നായകൾക്ക് കൊറോണ വൈറസിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഫിൻലൻഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. നിലവില്‍ പിസിആര്‍ ടെസ്റ്റ് പോലുളള പരിശോധനാ രീതികളുടെ സഹായത്തോടെയാണ് മനുഷ്യരില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടു പിടിക്കുന്നത്.

എന്നാൽ രോഗികളുടെ യൂറിന്‍ സാമ്പിളുകള്‍ ഉപയോഗിച്ച് കൊറോണ വൈറസിനെ തിരിച്ചറിയുന്നതിനുള്ള പരിശീലനമാണ് നായകള്‍ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്നത്. കൊറോണ ഇല്ലാത്ത സാമ്പിളുകളുടെ കൂട്ടത്തില്‍ കോവിഡ് രോഗിയുടെ സാമ്പിള്‍ വച്ചാല്‍, അതില്‍ നിന്ന് എളുപ്പം വൈറസ് സാമ്പിള്‍ കണ്ടെത്തുന്നതിനുളള പരിശീലനമാണ് നായകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

നായകളെ ഉപയോഗിച്ച് ക്യാൻസർ പോലുള്ള രോഗങ്ങൾ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും അതിലും എളുപ്പത്തിലാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം  കണ്ടെത്തിയിരിക്കുന്നത് എന്നത് അത്ഭുതപെടുത്തുന്നതാണെന്ന് ഗവേഷകർ വ്യക്തമാക്കി. പരിശീലനം ലഭിച്ച നായകള്‍ അഞ്ച് യൂറിന്‍ സാമ്പിളുകളില്‍ നിന്ന് കൃത്യമായി കോവിഡ് 19 രോഗിയുടെ യൂറിന്‍ കണ്ടെത്തിയതായും ഹെല്‍സിങ്കിയിലെ ഗവേഷകര്‍ വ്യക്തമാക്കി. പിസിആര്‍ ടെസ്റ്റിനേക്കാള്‍ വിശ്വസനീയമായ ഫലമാണ് ഇത് നല്‍കുന്നതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

Content Highlights; Sniffer dogs can nose out coronavirus? Researcher claims ‘with greater reliability than PCR tests’