പാകിസ്ഥാനെ തുരത്തി കാർഗിലിൽ ഇന്ത്യയുടെ യുദ്ധ വിജയത്തിന് 21 വയസ്സ് തികയുകയാണ്. കാര്‍ഗിലില്‍ മൂന്ന് മാസം നീണ്ട പോരാട്ടത്തില്‍ പാകിസ്ഥാന്‍ എന്ന അയൽ ശത്രുവിനെ ഇന്ത്യ പരാജയപെടുത്തുകയായിരുന്നു. 1999-ൽ ജമ്മു കശ്മീരിലെ കാർഗിൽ മേഖലയിൽ കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ യുദ്ധത്തിന്റെ വിജയദിനമാണ് ജൂലൈ 26.1999. ജൂലൈ 25-ന് ആരംഭിച്ച സൈനിക നീക്കത്തിൽ, മാഷോക് താഴ്‌വരയിലെ സുലു ടോപ് കീഴടക്കിയതോടെ, ചതിയിലൂടെ പാകിസ്ഥാൻ പിടിച്ചെടുത്ത എല്ലാ പോസ്റ്റുകളും ഇന്ത്യ തിരിച്ചു പിടിച്ചു.
ഈ ഓർമ്മയ്ക്കാണ് കാർഗിൽ വിജയ് ദിവസം ആചരിക്കുന്നത്. യുദ്ധ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന് ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാക്ക് ആദരമർപ്പിച്ച് ദേശിയ യുദ്ധ സ്മാരകത്തിൽ ചടങ്ങുകൾ നടന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യുദ്ധ സ്മാരകത്തിലെത്തി പുഷ്പ ചക്രം അർപ്പിച്ചു. കര നാവിക സേനാ വിഭാഗങ്ങളുടെ തലവന്മാരും യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കാനെത്തി.
സൈനികരുടെ ധീരതയും അർപ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി കാർഗിൽ വിജയ ദിന സന്ദേശത്തിൽ പറഞ്ഞു. കാർഗിൽ പോരാളികൾക്ക് ആദരമർപ്പിക്കുന്നുവെന്നും അവരുടെ ധീരത എക്കാലവും ഓർമ്മിക്കപെടുമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലും അനുസ്മരിച്ചു. അകാരണമായ ശത്രുത പാകിസ്ഥാന്‍റെ ശീലമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു
Content Highlights; cargil victory anniversery prime minister narendra modhi reaction and tribute at the national war memorial