ധനുഷിന്റെ ജന്മദിനത്തിൽ സമ്മാനമായി ‘കര്‍ണന്‍’ ടൈറ്റില്‍ പോസ്റ്റര്‍ പറത്ത്

karnan movie tile poster release

ധനുഷ് നായകനാകുന്ന മാരി സെല്‍വരാജ് ചിത്രം കര്‍ണന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ധനുഷിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമയിടെ അണിയറ പ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്തത്. മലയാള നടി രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തമിഴിലെ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് ഇത്. ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കലൈപുലി എസ് താണുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണിത്. ധനുഷിനുള്ള പിറന്നാള്‍ സമ്മാനമായാണ് സിനിമയുടെ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടത്.

Dhanush's Karnan: Makers of the Mari Selvaraj directorial unveil ...

Content Highlights; karnan movie title poster release