ധനുഷ്-ഐശ്വര്യലക്ഷ്മി ജോഡികള്‍ ആദ്യമായി ഒന്നിക്കുന്ന ‘ജഗമേ തന്തിരം’ ചിത്രത്തിന്റെ ടീസർ പുറത്ത്

ധനുഷ്-ഐശ്വര്യലക്ഷ്മി ജോഡികള്‍ ആദ്യമായി ഒന്നിക്കുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്. നടന്‍ ജോജു ജോര്‍ജ്ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രജനീകാന്ത് നായകനായ പേട്ടക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണ് ജഗമേ തന്തിരം.

ഹോളിവുഡ് താരം ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ്. ശശികാന്താണ് നിര്‍മ്മാണം. ക്യാമറ-ശ്രേയാസ് കൃഷ്ണ, സംഗീതം-സന്തോഷ് നാരായണന്‍. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

Content Highlights; dhanush, aiswarya lakshmi new movie teaser released