അവഞ്ചേഴ്സ് സംവിധായകരുടെ ദി ഗ്രേ മാനിൽ ധനുഷ്; നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം

Dhanush joins Ryan Gosling and Chris Evans in Russo Brothers' The Gray Man

അവഞ്ചേഴ്സ് സംവിധായകരുടെ ബിഗ് ബജറ്റ് മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘ദി ഗ്രേ മാനി’ല്‍ ധനുഷ് പ്രധാനവേഷത്തിലെത്തുന്നു. റിയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍, അന ഡി അര്‍മാസ് എന്നിവര്‍ക്കൊപ്പമാണ് ധനുഷും ഒരു പ്രധാനകഥാപാത്രമായി എത്തുന്നത്. നെറ്റ്ഫ്ലിക്സിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണ് ദി ഗ്രേ മാന്‍.

1500 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. 2009 ല്‍ മാര്‍ക്ക് ഗ്രീനി രചിച്ച നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ചിത്രത്തിൻ്റെ ഭാഗമാകാന്‍ സാധിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ശക്തിയും ഊര്‍ജ്ജവും തന്ന് ഒപ്പം നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള ആരാധകരോട് നന്ദിയും സ്‌നേഹവും അറിയിക്കുകയാണെന്നും ധനുഷ് പറഞ്ഞു.

ചിത്രത്തില്‍ വാഗ്‌നര്‍ മോറ, ജസീക്ക ഹെന്‍വിക്, ജൂലിയ ബട്ടേര്‍സ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധനുഷിൻ്റെ രണ്ടാമത്തെ ഹോളിവിഡ് ചിത്രമാണ് ദി ഗ്രേ മാന്‍. നേരത്തേ, 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫകീര്‍’ എന്ന ചിത്രത്തിലും ധനുഷ് വേഷമിട്ടിരുന്നു.

content highlights: Dhanush joins Ryan Gosling and Chris Evans in Russo Brothers’ The Gray Man