മരണത്തിന് അവസാന നാളുകളിൽ സുശാന്ത് ഗൂഗിളിൽ തിരഞ്ഞത് മൂന്ന് കാര്യങ്ങൾ

Before the suicide, Sushant Singh Rajput’s Google search: his name, manager, illness

മരിക്കുന്നതിന് ആഴ്ചകൾക്കു മുമ്പ് ബോളിവുഡ് നടൻ സുശാന്ത് നിരന്തരം തിരഞ്ഞത് മൂന്നു കാര്യങ്ങൾ. ഏറ്റവും കൂടുതൽ തിരഞ്ഞത് സ്വന്തം പേരാണ്. രണ്ടാമത് ഏറ്റവും കൂടുതൽ തിരഞ്ഞത് മുൻ മാനേജർ ദിശ സാലിയാനെക്കുറിച്ചാണ്. മൂന്നാമത്  മാനസിക രോഗത്തെക്കുറിച്ചുള്ള വിവരങ്ങളാണ് തിരഞ്ഞതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. 

ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ജൂണ്‍ 14 ന് സ്വന്തം പേര് ഗൂഗിള്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കലിന ഫോറൻസിക് ലാബോറട്ടറിയിൽ നിന്ന് ലഭിച്ച മൊബെെൽ ഫോണിൻ്റേയും ലാപ്ടോപ്പിൻ്റേയും  ഫോറൻസിക് റിപ്പോർട്ടുകളിൽ നിന്നാണ് വിവരങ്ങൾ പുറത്തുവന്നത്. കേസിൽ അന്വേഷണം തുടരുകയാണ്. 40 പേരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 

content highlights: Before the suicide, Sushant Singh Rajput’s Google search: his name, manager, illness