ഒരു വീട്ടിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ മറ്റുള്ളവർക്കും കൊവിഡ് ബാധിക്കണമെന്നില്ലെന്ന് പുതിയ പഠനം. ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്. കൊവിഡ് പോസിറ്റീവ് ആയ അംഗമുള്ള 80-90 ശതമാനം വീടുകളിലും മറ്റു കുടുംബാംഗങ്ങളെ ബാധിച്ചിട്ടില്ലെന്ന് പഠനം പറയുന്നു. കുടുംബാംഗങ്ങളിൽ വെെറസിൻ്റെ പ്രതിരോധശേഷി ഉണ്ടാവുന്നതാവാം ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു.
കുടുംബങ്ങൾക്ക് കൊവിഡ് ബാധയുണ്ടായ സംഭവങ്ങളുടെ എണ്ണവും കുറവാണ്. പല വീടുകളിലും ഇത് 5-10 ശതമാനം മാത്രമാണ്. വീടിനുള്ളിൽ ഒരാൾക്ക് കൊവിഡ് ബാധയുണ്ടായാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ അഞ്ചു ദിവസം വരെയെടുക്കാം. ഈ സമയം കുടുംബാംഗങ്ങൾ പരസ്പരം ഇടപെഴകുന്നുവെങ്കിലും കൊവിഡ് ബാധ ഉണ്ടാവുന്നില്ല. വലിയൊരു ശതമാനം ആളുകൾക്കും ആർജിത പ്രതിരോധ ശേഷി ഉണ്ടാവുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഒരു വീട്ടിലെ അംഗങ്ങൾക്കിടയിലെ കൊവിഡ് വ്യാപനത്തെപ്പറ്റി ലോകമെമ്പാടുമായി പ്രസിദ്ധീകരിക്കപ്പെട്ട 13 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്.
content highlights: Not everyone in a coronavirus-hit family prone to disease: Study