കറൻസി നോട്ടു വഴിയുള്ള വൈറസ് വ്യാപനം തടയുന്നതിനായി വ്യത്യസ്ത മാർഗം സ്വീകരിച്ച് ദക്ഷിണ കൊറിയക്കാർ. നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകി മൈക്രോവേവ് ചെയ്ത് അണു നശീകരണം നടത്തുകയാണിവിടെ. സിയോളിനടുത്തുള്ള അൻസാൻ നഗരത്തിലാണ് സംഭവം. കൊറോണയെ തുരത്താൻ നോട്ടുകൾ വാഷിംഗ് മെഷീനിൽ അണുനശീകരണം നടത്തിയ ആൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. 50000 വോണിൻ്റെ കണക്കില്ലാത്ത നോട്ടുകളാണ് ഇയാൾ വാഷിംഗ് മെഷീനിൽ ഇട്ടത്. 5000 വോണിൻ്റെ ഒരു കറൻസിക്ക് തന്നെ 3000 ത്തിലധികം ഇന്ത്യൻ രൂപയുടെ മൂല്യം വരും.
വാഷിംഗ് മെഷീനിൽ നിന്നും പുറത്തെടുത്തപ്പോൾ നോട്ടുകൾ പലതും കീറിപ്പറിഞ്ഞു പോയിരുന്നു. ഇവ മാറ്റിക്കിട്ടുന്നതിനായി ഇയാൾ ബാങ്ക് ഓഫ് കൊറിയയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആദ്യം കൊവിഡിനെ തുരത്താൻ വേണ്ടി നോട്ടുകൾ അലക്കിയതാണെന്ന് ഇയാൾ സമ്മതിച്ചിരുന്നില്ല, പിന്നീട് കൂടുതൽ തവണ ചോദിച്ചപ്പോഴാണ് സത്യാവസ്ഥ വെളിപെടുത്തിയത്. ബാങ്ക് നിയമ പ്രകാരം മോശം നോട്ടുകൾക്ക് പകുതി മൂല്യം മാത്രമാണ് തിരികെ നൽകിയതെന്ന് ബാങ്ക് വ്യക്തമാക്കി.
എണ്ണാൻ കഴിഞ്ഞ പകുതി നോട്ടുകൾക്ക് മാത്രമേ മൂല്യം നൽകിയതെന്നും എണ്ണാൻ കഴിയാത്ത രീതിയിൽ കീറിപറഞ്ഞ നോട്ടുകൾ കണക്കിലെടുത്തില്ലെന്നും ബാങ്ക് പറഞ്ഞു. വൻ സാമ്പത്തിക നഷ്ടമാണിയാൾക്ക് സംഭവിച്ചതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. സമാനമായ മറ്റൊരു സംഭവം കൂടി കൊറിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് മൈക്രോവേവ് ഓവനിലിട്ടാണ് അണുനശീകരണം നടത്തിയിരിക്കുന്നത്. പക്ഷേ വാഷിംഗ് മെഷീനിലിട്ട് നോട്ടുകൾ അലക്കിയ വ്യക്തിക്കുണ്ടായ അത്ര നാശനഷ്ടം ഇയാൾക്കുണ്ടായില്ലെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.
Content Highlights; In fear of coronavirus, South Koreans try to wash and microwave money bills, ends up losing most cash