വിലക്കുകൾ നീങ്ങി; എവറസ്റ്റ് കൊടുമുടിയിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് നേപ്പാൾ ടൂറിസം

Mount Everest reopened, Nepal to boost tourism

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം എവറസ്റ്റ് കൊടുമുടിയിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് നേപ്പാൾ ടൂറിസം. ഓഗസ്റ്റ് 17 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നേപ്പാളിലേക്കെത്തും. ഇതോടെ കൂടുതൽ വിദേശ സഞ്ചാരികൾ എവറസ്റ്റ് കീഴടക്കാനെത്തുമെന്നാണ് നേപ്പാൾ സർക്കാർ കണക്കു കൂട്ടുന്നത്. ശരത് കാലത്തിന് മുന്നോടിയായി സഞ്ചാരികളെ സ്വീകരിച്ച് കൂടുതൽ സാമ്പത്തിക ലാഭം നേടാനാണ് സർക്കാർ ഇപ്പോൾ എവറസ്റ്റിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

സഞ്ചാരികൾ മുൻകൂട്ടി ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രായമായവർക്കും കുട്ടികൾക്കും യാത്രയിൽ പങ്കെടുക്കാൻ സാധിക്കില്ല. കൂടാതെ നേപ്പാളിലേക്കെത്തുന്ന സഞ്ചാരികൾ കൊവിഡ് രോഗമില്ലെനന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ക്വാറൻ്റൈനിൽ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്.

Content Highlights; Mount Everest reopened, Nepal to boost tourism