പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിൻ്റെ ആവശ്യം തള്ളി സുപ്രീം കോടതി; വിചാരണ നേരിടണം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 

തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചതെന്നും മൊഴിയിൽ വെെരുദ്ധ്യമുണ്ടെന്നും ഹർജിയിൽ പറയുന്നു. എന്നാൽ കേസിൻ്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തിൽ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

ഫ്രാങ്കോ മുളയ്ക്കലിന് അനുവദിച്ചിരുന്ന ജാമ്യം നേരത്തെ കോടതി റദ്ദാക്കിയിരുന്നു. കൊവിഡ് പോസിറ്റീവ് ആയതിനാൽ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. സുപ്രീംകോടതി ഹർജി തള്ളിയതിനാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതിയിൽ ഹാജരായി വിചാരണ നേരിടേണ്ടിവരും. 

content highlights: “No Merit In Your Petition”: Supreme Court To Rape-Accused Bishop