സാമ്പത്തിക സംവരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഭരണഘടനാ ബഞ്ച്  പരിഗണിക്കും

SC refers to 5-judge bench pleas against 10% EWS quota

സാമ്പത്തിക സംവരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും. തൊഴിൽ വിദ്യാഭ്യാസ രംഗങ്ങളിൽ സാമ്പത്തിക സംഭരണം നടപ്പാക്കികൊണ്ടുള്ള ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്. 

2019ലാണ് ഭേദഗതി കൊണ്ടുവരുന്നത്. ഭരണഘടന 103ാം ഭേദഗതിയിലൂടെയാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകിയത്. ഇതുവഴി സർക്കാർ, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന് സംവരണം ഏർപ്പെടുത്താൻ സാധിക്കും. 10 ശതമാനമാണ് സംഭരണം.

എസ് സി വിഭാഗത്തിന് 15 ശതമാനവും എസ്ടി വിഭാഗത്തിന് 7.5 ശതമാനവും ഒബിസി വിഭാഗത്തിന് 27 ശതമാനവും എന്നിങ്ങനെയാണ് നിലവിലെ സംവരണം. പുതിയ സംവരണം വരുമ്പോൾ കോടതി നിശ്ചയിച്ച ആകെ സംവരണമായ 50 ശതമാനത്തിലും കൂടുതൽ വരുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. 

content highlights: SC refers to 5-judge bench pleas against 10% EWS quota