ബെയിജിങ്: കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ പുതിയതരം വൈറസ് ബാധിച്ച് 7 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരിനം ചെള്ളാണ് വൈറസ് പരത്തുന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍ ഫിവര്‍ വിത്ത് ത്രോംബോസൈറ്റോഫീനിയ സിന്‍ഡ്രോം (എസ്എഫ്ടിഎസ്) എന്ന വൈറസാണിത്. നിലവില്‍ 60ഓളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജിയാങ്സുവിന്റെ തലസ്ഥാനമായ നാന്‍ജിങ്ങിലെ ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുടെ ആശുപത്രിയില്‍ പ്രവേശിച്ച ഇവര്‍ക്ക് ശരീരത്തിലെ രക്ത പ്ലേറ്റ്ലെറ്റുകളുടെയും ല്യൂകോസൈറ്റിന്റെയും കുറവ് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വാങ്ങിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കഴിഞ്ഞ നവംബറില്‍ തായ്വാനിലും രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യാന്തര യാത്രകളൊന്നും നടത്തിയിട്ടില്ലാത്ത ഇദ്ദേഹത്തിന്റെ സഞ്ചാര പട്ടികയില്‍ കുന്നുകളിലേക്ക് പതിവായി യാത്ര നടത്തിയിട്ടുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് മരങ്ങളുള്ള പ്രദേശങ്ങളിലും ചെള്ളുകളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
എസ്എഫ്ടിഎസ് വൈറസ് പുതിയ വൈറസ് അല്ലെന്നും 2011 ല്‍ ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന ഇതിന്റെ പതോജെനുകളെ വേര്‍തിരിച്ചതാണെന്നും പറയുന്നു. എന്നാല്‍, ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാകാനിടയുള്ള വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാനാവില്ലെന്ന് സെജിയാങ് സര്‍വകലാശാലയുടെ കീഴിലുള്ള ആശുപത്രിയിലെ ഡോക്ടര്‍ ഷെങ് ജിഫാങ് പറഞ്ഞു. രക്തത്തിലൂടെയോ കഫം വഴിയോ വൈറസ് പകരാം. ജാഗ്രത പാലിക്കുന്നിടത്തോളം കാലം പകര്‍ച്ചവ്യാധിയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Content Highlight: China reports 7 Deaths and 60 cases of new Virus infected from tick bites