വിലകുറഞ്ഞ ഷൂസ് ധരിച്ചതിന് കൂട്ടുകാർ കളിയാക്കി; കിടിലൻ പ്രതികരണവുമായി ബാലൻ

Little kid talks about the power of knowledge. The viral video has Twitter amazed

കളിസ്ഥലത്തുവെച്ച് വില കുറഞ്ഞ ഷൂസ് ധരിച്ചതിന് കൂട്ടുകാരുടെ പരിഹാസത്തിന് ഇരയായ ബാലൻ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇട്ട വീഡിയോയാണ് വെെറലായിക്കൊണ്ടിരിക്കുന്നത്. ധരിക്കുന്ന വേഷത്തിലല്ല അറിവിലാണ് കാര്യമെന്ന് വീഡിയോയിലൂടെ കുട്ടി പ്രതികരിക്കുന്നു. ഇപ്പോൾ ധരിക്കുന്ന ഷൂസ് 20 കൊല്ലം കഴിയുമ്പോൾ പാകമാകാതെ വരുമെന്നും എന്നാൽ അറിവിൻ്റെ കാര്യം അങ്ങനെയല്ലെന്നും ബാലൻ വീഡിയോയിൽ പറയുന്നു. അറിവും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന കഴിവും എല്ലാവർഷവും നിലനിൽക്കുമെന്നും അവൻ പറഞ്ഞു.

മുൻ ബാസ്ക്കറ്റ് ബോൾ താരമായ റെക്സ് ചാപ്മാൻ ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. പ്രായത്തിൽ കവിഞ്ഞ അറിവുള്ള കുട്ടി എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് പ്രതികരണവുമായി പലരും രംഗത്തുവന്നു. ഇത്തരം ചിന്താഗതിയുള്ള കുട്ടികളാണ് ലോകത്ത് മാറ്റങ്ങൾ കൊണ്ടുവരേണ്ടത് എന്ന് പലരും കമൻ്റ് ചെയ്തു. 

content highlights: Little kid talks about the power of knowledge. The viral video has Twitter amazed