ഇന്ന് അന്താരാഷ്ട്ര ആന ദിനം; സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായ ആനകുട്ടികളുടെ വീഡിയോകൾ കാണാം

ഇന്ന് അന്താരാഷ്ട്ര ആന ദിനം; സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായ ആനകുട്ടികളുടെ വീഡിയോകൾ കാണാം

ആഗസ്റ്റ് 12 ലോക ആന ദിനമായി ആചരിക്കുകയാണ്. ലോകത്തിലെ ആനകളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ വേണ്ടി മാറ്റിവെയ്ക്കപ്പെട്ട ഒരു ദിവസം കൂടിയാണിത്. വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ-ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി ബോധവത്കരണം നടത്താൻ കൂടി ഈ ദിനം ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി മനുഷ്യരെ എപ്പോഴും രസിപ്പിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളാണ് ആനകൾ. ഇന്ന് ലോക ആന ദിനത്തിൽ വെെറലായ കുറച്ച് ആനകുട്ടികളുടെ വീഡിയോകൾ കാണാം

കളികളിലൂടെ ആളുകളെ രസിപ്പിക്കാൻ മിടുക്കരാണ് ആനക്കുട്ടികൾ. സുശന്ദ നന്ദ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ ഭക്ഷിക്കാനായി കൊടുത്ത ഏത്തക്കുലകൾ വെച്ച് കളിക്കുന്ന ആനക്കുട്ടിയെ കാണാം.

 

തന്നെ നോക്കി പരിപാലിക്കുന്ന ആളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ചില വിദ്യകൾ കാണിക്കുന്ന ആനയാണ് വീഡിയോയിൽ. മനുഷ്യനും മൃഗങ്ങളുമായുള്ള സഹവർത്തിത്വത്തിൻ്റെ ഉദാഹരണമാണ് ഈ സംഭവം എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

 

സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വെെറലായ വീഡിയോ ആണിത്. വെള്ളത്തിലൂടെ ഒഴുകിപോകുന്ന ആളെ രക്ഷിയ്ക്കാൻ ഓടി പുഴയിലേക്ക് ഇറങ്ങുന്ന ആനയുടെ ദൃശ്യങ്ങൾ 2016ലാണ് പുറത്തുവിട്ടത്.  ഒരു ആന സങ്കേതത്തിൽ നടന്ന സംഭവമാണിത്. ഇപ്പോഴും ട്വിറ്ററിൽ ട്രെൻ്റിങ് ആണ് വീഡിയോ.

 

കർണാടകയിലെ മൃഗശാലയിലെ പരിപാലകനോടൊപ്പം ഓടിക്കളിക്കുന്ന വേദാവതി എന്ന ആനക്കുട്ടിയാണ് വീഡിയോയിൽ. മൃഗശാലയിലെത്തിയപ്പോൾ 89 കിലോഗ്രം മാത്രം ഭാരമുണ്ടയിരുന്ന ആനക്കുട്ടിയെ വീഡിയോയിൽ കാണുന്ന സോമുവിൻ്റെ  പരിപാലനയിലാണ് ആരോഗ്യം വീണ്ടെടുത്തത്. ദിവസവും ഇദ്ദേഹത്തോടൊപ്പം മൃശശാലയിലൂടെ നടക്കാനും ഓടാനും പോകാറുണ്ട് വേദാവതി.  

തന്നെ കാണാൻ വന്ന വിനോദ സഞ്ചാരികളോടൊപ്പം ചെളിയിൽ കളിക്കുന്ന ആനക്കുട്ടിയുടെ രസകരമായ വീഡിയോ 

content highlights: Just 5 Adorable Videos Of Baby Elephants To Brighten Your Day