ഇത്തവണ മുഖ്യമന്ത്രിയായി ആവർത്തന; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Viral Video of Avarthana 

ആരോഗ്യ മന്ത്രി ഷെെലജ ടീച്ചറിൻ്റെ നിയമസഭയിലെ പ്രസംഗം അനുകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കെെയ്യടി നേടിയ ആവർത്ത ഇപ്പോഴിതാ തകർപ്പൻ പ്രകടനവുമായി വീണ്ടുമെത്തിയിരിക്കുകയാണ്. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ആവർത്തന അനുകരിച്ചത്. ആയോധ്യ രാമക്ഷേത്രവുമായ ബന്ധപ്പെട്ട മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകുന്നതാണ് ആവർത്തന അവതരിപ്പിച്ചിരിക്കുന്നത്. 

 

കണ്ണട വെച്ച് വെള്ള ഷർട്ടിട്ട് തലമുടിയും നരപ്പിച്ചാണ് ആവർത്തന വീഡിയോയിൽ എത്തിയിരിക്കുന്നത്. ഗ്ലാസും പേപ്പറുമൊക്കെ സമീപത്ത് വെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. രാഷ്ട്രീയമായി ആരും കാണരുത്. മോളുടെ പെർഫോമൻസ് എങ്ങനെയുണ്ട് കമൻ്റ് ചെയ്യുക എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആവർത്തനയുടെ ഈ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 

content highlights: Viral Video of Avarthana