കടൽക്കൊല കേസ് അവസാനിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി; ഇറ്റലി നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

കടൽക്കൊല കേസ് ഇറ്റലിയിൽ നടത്തണമെന്ന രാജ്യന്തര ട്രീബ്യൂണലിൻ്റെ ഉത്തരവിനെ തുടർന്ന് ഇന്ത്യയിൽ കേസ് അവസാനിപ്പിക്കാനിരിക്കെ കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രിം കോടതി വിധി. വെടിയേറ്റ് മരിച്ച ബന്ധുക്കളുടെ വാദം കേൾക്കാതെ കേസ് അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന് ചിഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വക്തമാക്കി. കൂടാതെ കേസിൽ മത്സ്യതൊഴിലാളികളുടെ ബന്ധുക്കളെ കക്ഷി ചേർക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

ഇരകളായ മത്സത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഇറ്റലിയോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകിയാൽ മാത്രമെ കേസ് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2012 ഫെബ്രുവരി 15നാണ് കേരള തീരത്തിന് സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന രണ്ട് മത്സത്തൊഴിലാളികളെ എൻ്റിക ലെക്സി കപ്പലിലുണ്ടായിരുന്ന നാവികർ വെടിവെച്ച് കൊന്നത്. കടൽകൊള്ളക്കാരാണെന്ന് വിചാരിച്ചാണ് വെടിവെച്ചതെന്നായിരുന്നു നാവികരുടെ വിശദീകരണം. കേരള പൊലീസ് ഇവരെ അറസ്റ്റു ചെയ്തിരുന്നു. കേരളത്തിൽ ഇവരെ വിചാരണ ചെയ്യാം എന്ന ഹെെക്കോടതി വിധിയ്ക്കെതിരെ നാവികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 

content highlights: “Let Italy Pay Compensation”: Supreme Court’s Condition To Close Marines Case