ജമ്മുകാശ്മീരിൽ ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രിംകോടതി

Supreme Court seeks reinstatement of internet service in Jammu and Kashmir

ജമ്മുകാശ്മീരിൽ ഒരു വർഷത്തോളമായി തുടരുന്ന ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാൻ സുപ്രീംകോടതി ഇടപെടൽ. കാശ്മീരിൽ ഇൻ്റർനെറ്റ് സേവനം പുനസ്ഥാപിക്കുന്ന കാര്യത്തിൽ അധികം വൈകാതെ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരും ജമ്മുകാശ്മീർ ഭരണകൂടവും ശ്രമിക്കണമെന്ന് സുപ്രിംകോടതി ആവശ്യപെട്ടു.

370ാം അനുഛേദം റദ്ധാക്കിയതിനെ തുടർന്ന് ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങൾ ഒരു വർഷമായി തുടരുകയാണ്. 2 ജി ഇൻ്റർനെറ്റ് പുനസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നാണ് സർക്കാരിൻ്റെ നിലപാട്.

Content Highlights; Supreme Court seeks reinstatement of internet service in Jammu and Kashmir