ജമ്മുകശ്മീരില്‍ ഓഗസ്റ്റ് 15ന് ശേഷം പരീക്ഷണടിസ്ഥാനത്തില്‍ 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ നടപടി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിന്ത്രണ വിധേയമാക്കിയ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കാന്‍ നടപടി. ഒരു വര്‍ഷത്തോളമായി നിയന്ത്രിച്ച ഇന്റര്‍നെറ്റിന്റെ 2ജി, 3ജി സേവനം അടുത്തിടെ ലഭ്യമാക്കിയിരുന്നു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി കേന്ദ്രം പിന്‍വലിച്ച ഇന്റര്‍നെറ്റ് സേവനം ഓഗസ്റ്റ് 15 ന് ശേഷം പരീക്ഷണാടിസ്ഥാന്തതില്‍ രണ്ട് ജില്ലകളില്‍ മാത്രമായി പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച തീരുമാനം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, അന്താരാഷ്ട്ര അതിര്‍ത്തിക്കും നിയന്ത്രണ രേഖക്കും സമീപനൃമുള്ള പ്രദേശങ്ങളില്‍ സേവനം അനുവദിക്കില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ സേവനം അനുവദിക്കുക.

രണ്ട് മാസം സ്ഥിതി നിരീക്ഷിക്കാനാണ് കേന്ദ് സര്‍ക്കാരിന്റെ തീരുമാനം. ജമ്മുകശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പഠനം, തൊഴില്‍, എന്നിവയെല്ലാം ഓണ്‍ലൈന്‍ ആക്കിയതോടെ ജമ്മുകശ്മീര്‍ നിസ്സഹായവസ്ഥയിലായിരുന്നു.

Content Highlight: Center to restore 4G Internet service in Jammu Kashmir as a trial