വാക്സിൻ നാളെ പുറത്തിറക്കാൻ റഷ്യ; ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ

Russia to launch the world’s first COVID-19 vaccine tomorrow

ലോകത്തെ ആദ്യ കൊവിഡ് വാക്സിൻ നാളെ റെജിസ്റ്റർ ചെയ്യും. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിൻ ആഗസ്റ്റ് 12ന് പുറത്തിറക്കുമെന്ന് റഷ്യ അറിയിച്ചു. വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ആഗസ്റ്റ് മൂന്നിന് നടത്തിയിരുന്നു. പരിശോധനയിൽ വാക്‌സിൻ ലഭിച്ചവർക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് കണ്ടെത്തി. 

അതേ സമയം റഷ്യയുടെ വാക്സിൻ പ്രഖ്യാപനത്തിൽ ആശയക്കുഴപ്പത്തിലാണ് ലോകാരോഗ്യ സംഘടന. വാക്സിൻ ഫലിച്ചില്ലെങ്കിൽ വെെറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം അതിസങ്കീർണമായ ഫേസ് 3 പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്‌സിനുകളിൽ റഷ്യൻ വാക്‌സിൻ ഇല്ല. ഈ ആറ് വാക്‌സിനുകളിൽ മൂന്നെണ്ണം ചൈനയിൽ നിന്നും, ഒരെണ്ണം ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവർ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷർ എന്നിവർ ചേർന്ന് വികസിപ്പിച്ചതുമാണ്. കൃത്യമായ നടപടിക്രമം പാലിച്ചുകൊണ്ടുമാത്രമെ വാക്സിൻ പുറത്തിറക്കാവു എന്ന് ലോകാരോഗ്യ സംഘടന റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

content highlights: Russia to launch the world’s first COVID-19 vaccine tomorrow