‘പുട്ടണ്ണ നിങ്ങള് പൊളിയാണ്, അന്യായമാണ്, കൊലമാസ്സാണ്’; പുടിന് അഭിനന്ദനവുമായി മലയാളികളും

russia approves covid vaccine netizens from kerala pay homage to putin

കൊവിഡ് വാക്സിന് പിന്നിൽ പ്രവർത്തിച്ച റഷ്യൻ ഗവേഷകർക്കും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനും അഭിനന്ദനവുമായി മലയാളികളും. പുടിൻ്റെ ഫേസ് ബുക്ക് പേജ് റഷ്യക്കാരെക്കാൾ കൂടുതൽ മലയാളികളുടെ കമൻ്റുകൾ കൊണ്ടാണ് നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കൊവിഡിനെതിരെ റഷ്യ പുറത്തിറക്കിയ വാക്സിൻ ഫലപ്രദമാണെന്ന വാദവുമായി റഷ്യ രംഗത്തെത്തിയത്. വാക്സിൻ ഉപയോഗത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തൻ്റെ മകൾക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചിരുന്നു.

ശാസ്ത്ര ലോകം ഇതിനെ സംശയത്തോടെയാണ് കാണുന്നതെങ്കിലും സാധാരണക്കാർ ആശ്വാസ വാർത്തയായിട്ടാണ് ഈ വാദത്തെ സ്വീകരിച്ചത്. മലയാളികളടക്കം ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും പുടിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഇന്ത്യൻ സർക്കാരിനെ പരിഹസിച്ചും കളിയാക്കിയുമുള്ള കമൻ്റുകളും ട്രോളുകളുമായിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. വളരെ രസകരമായ കമൻ്റുകളാണ് പുടിൻ്റെ ഫേസ്പേജിൽ നിറഞ്ഞത്. അതും മലയാളത്തിൽ. ഇത് പുടിൻ്റെ ഔദ്യോഗിക പേജാണൊ എന്ന കാര്യത്തിലും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.സന്തോഷമുണ്ട് പുട്ടേട്ടാ; ഇങ്ങള് ...

Content Highlights; russia approves covid vaccine netizens from kerala pay homage to putin