കോടതിയലക്ഷ്യകേസിൽ പ്രശാന്ത് ഭൂഷൻ കുറ്റക്കാരൻ; സുപ്രീം കോടതി

Supreme Court holds Prashant Bhushan guilty of contempt for tweets against the court,

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയേയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതിനെ തുടർന്ന് രജിസ്റ്റർ ചെയ്യപ്പെട്ട കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ കുറ്റക്കാരനെന്ന് സുപ്രിം കോടതി. പ്രശാന്ത് ഭൂഷൻ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമാണെന്നും അദ്ദേഹത്തിനെതിരായുള്ള കോടതിയലക്ഷ്യ കേസ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷ സംബന്ധിച്ച് ആഗസ്റ്റ് 20ന് കോടതി വാദം കേൾക്കും.  

ട്വിറ്ററുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും പ്രശാന്ത് ഭൂഷൻ വിമർശിച്ചതാണ് കോടതിയലക്ഷ്യമായി മാറിയത്. ആഢംബര ബെെക്കിൽ ഇരിക്കുന്ന ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ ചിത്രം ഉൾപ്പെടുത്തി നടത്തിയ ട്വീറ്റിൽ പ്രശാന്ത് ഭൂഷൻ അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിൻ്റെ 50 ലക്ഷം വിലയുള്ള ബെെക്ക് ഓടിക്കുന്നുവെന്നും മാസ്കും ഹെൽമറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.

അടിയന്താരാവസ്ഥ ഇല്ലാതെതന്നെ രാജ്യത്ത് എങ്ങനെ ജനാധിപത്യം തകർത്തുവെന്ന് ചരിത്രകാരന്മാർ പരിശോധിക്കുമ്പോൾ സുപ്രീം കോടതിയുടെ പങ്കും അതിലെ നാല് മുൻ ജസ്റ്റിസുമാരുടെ പങ്കും വ്യക്തമാകുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയ കേസെടുക്കുകയായിരുന്നു.എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം കോടതിയലക്ഷ്യമല്ലെന്നായിരുന്നു പ്രശാന്ത് ഭൂഷൻ കോടതിയിൽ നൽകിയ മറുപടി. 

content highlights: Supreme Court holds Prashant Bhushan guilty of contempt for tweets against the court, CJI SA Bobde