സാമ്പത്തിക പ്രതിസന്ധിയിൽ എയർ ഇന്ത്യ; ഒറ്റ ദിവസം കൊണ്ട് പുറത്താക്കിയത് 48 പെെലറ്റുമാരെ

Air India sacks 48 pilots overnight, some were still flying

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെെലറ്റുമാരെ പിരിച്ച് വിട്ട് എയർ ഇന്ത്യ. ഒറ്റ ദിവസം കൊണ്ട് പുറത്താക്കിയത് 48 പേരെയാണ്. കഴിഞ്ഞ വർഷം രാജിവെയ്ക്കാൻ കത്തു നൽകുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിൻവലിക്കുകയും ചെയ്ത പെെലറ്റുമാർക്കെതിരെയാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. എയർ ബസ് 320 വിമാനങ്ങൾ പറത്തുന്ന പെെലറ്റുമാർക്കെതിരെയാണ് നടപടി. 

പലരും വിമാനം നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോഴാണ് കമ്പനി ഇവർക്കെതിരെ പുറത്താക്കൽ നടപടി സ്വീകരിച്ചതെന്ന റിപ്പോർട്ട് ഉണ്ട്. ഇത് ഗുരുതര വീഴ്ചയായി പലരും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പുറത്താക്കൽ നടപടി ഉടനടി സ്വീകരിച്ചതെന്ന് എയർ ഇന്ത്യ പറയുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

എന്നാൽ പുറത്താക്കൽ നടപടി നിയമ വിരുദ്ധമാണെന്ന് കൊമേഷ്യൽ പെെലറ്റ് അസോസിയേഷൻ ആരോപിച്ചു. നടപടിയെ ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനാണ് പെെലറ്റ് അസോസിയേഷൻ്റെ നീക്കം.

content highlights: Air India sacks 48 pilots overnight, some were still flying