സുശാന്ത് സിങ്ങിൻ്റെ കുടുംബത്തിന് പിന്തണയുമായി നിർഭയയുടെ അമ്മ ആശാ ദേവി

Nirbhaya's mother Asha Devi supports Sushant Singh Rajput's family: The entire nation is there with you

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങിൻ്റെ കുടുംബത്തിന് പിന്തുണയുമായി നിർഭയയുടെ അമ്മ ആശാ ദേവി. രാജ്യം മുഴുവൻ സുശാന്തിൻ്റെ കുടുംബത്തോടൊപ്പം ഉണ്ടെന്ന് ആശാ ദേവി പ്രതികരിച്ചു. സത്യം പുറത്തു വരുമെന്ന് ഉറച്ച് വിശ്വസിക്കണമെന്ന് സുശാന്തിൻ്റെ സഹോദരി ശ്വേതാ സിംഗ് കൃതിയോട് ആശാ ദേവി പറഞ്ഞു. ഇതിനു പുറമേ മുംബൈ പോലീസിനെയും ആശാ ദേവി വിമർശിച്ചു.

മുംബൈ പോലീസ് സുശാന്തിൻ്റെ കുടുംബത്തെ പിന്തുണയ്ക്കണം. പക്ഷെ ഇവിടെ ഇതിന് വിപരീതമായി നടക്കുന്നത് വേദനാജനകമാണെന്നും, സുശാന്തിൻ്റെ മരണത്തെപ്പറ്റി അദ്ധേഹത്തിന്റെ കുടുംബം ഒന്നും മിണ്ടരുതെന്ന് രാഷ്ട്രീയക്കാർ പറയുന്നത് വളരെ വേദനിപ്പിക്കുന്നതാണെന്നും ആശാ ദേവി കൂട്ടിച്ചേർത്തു. സുശാന്തിൻ്റെ മരണവുമായി ബന്ധപെട്ട കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പ്രതികരണവുമായി നിർഭയയുടെ അമ്മ രംഗത്തെത്തിയത്.

Content Highlights; Nirbhaya’s mother Asha Devi supports Sushant Singh Rajput’s family: The entire nation is there with you