‘കമലാ ഹാരിസിന്റെത് ഇന്ത്യൻ പാരമ്പര്യം, ബൈഡന്റെ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ല’; ഡെമോക്രാറ്റിക് പാർട്ടിക്കെതിരെ വിമർശനവുമായി ട്രംപ്

No one will be safe in Biden's America, Kamala Harris is 'step worse': Trump

അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെയും വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡൻ പ്രസിഡന്റ് ആകുകയാണെങ്കിൽ അമേരിക്കയിലെ പോലീസ് വകുപ്പിനെ പിരിച്ചു വിടാനുള്ള നിയമം ഉടനടി പാസ്സാക്കുമെന്നും അതു പോലെ കമല ഹാരിസിൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഒരു അബദ്ധ തീരുമാനമാണെന്നും ട്രംപ് പറഞ്ഞു.

ബൈഡന്റെ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ല എന്ന് പറഞ്ഞ ട്രംപ് കാലിഫോർണിയ സെനറ്ററായ കമലാ ഹാരിസ് വളരെ മോശം തീരുമാനം ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു. സിറ്റി ഓഫ് ന്യൂയോർക്ക് പോലീസ് ബെനവോളന്റ് അസോസിയേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. കമലാ ഹാരിസിന് ഇന്ത്യൻ പാരമ്പര്യമാണുള്ളത്. അവർക്കുള്ളതിനെക്കാൾ കൂടുതൽ ഇന്ത്യക്കാർ തനിക്കൊപ്പമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

പൊലീസിനോട് ശത്രുതാ മനോഭാവം വെച്ചു പുലർത്തുന്നവരാണ് ജോ ബൈഡനും കമലാ ഹാരിസും. നിങ്ങളോടുള്ള മാന്യതയും ബഹുമാനവും അവർ എടുത്ത് കളയുമെന്നും ബൈഡന്റെ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ല അതുകൊണ്ട് നവംബർ മൂന്നിന് നിങ്ങൾ ഇവയെല്ലാം തിരികെ നേടാൻ പോകുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Content Highlights; No one will be safe in Biden’s America, Kamala Harris is ‘step worse’: Trump