ബെംഗളൂരു കലാപം: പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളെ നിരോധിക്കാന്‍ സാധ്യത

ബെംഗളൂരു: ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനെയും ഇതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയെയും നിരോധിക്കുമെന്ന് സൂചന. കര്‍ണാടക സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനം ഓഗസ്റ്റ് 20ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ എടുക്കാനാണ് സാധ്യത. സംസ്ഥാന പഞ്ചായത്ത് രാജ് ഗ്രാമ വികസന വകുപ്പ് മന്ത്രി കെ.എസ് ഈശ്വരപ്പയാണ് ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ് 11ന് നടന്ന കലാപത്തില്‍ നിരവധി എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതാണ് തീരുമാനത്തിലേക്ക് നയിച്ചത്. കലാപത്തിന് പ്രേരിപ്പിച്ചതിന്റെ പേരില്‍ നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റും ചെയ്തിരുന്നു.

ഇരു സംഘടനകളെയും നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വിവിധ മേഖലകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും ഈശ്വരപ്പ ചൂണ്ടികാട്ടി. ഉപമുഖ്യമന്ത്രിയടക്കം മറ്റ് മന്ത്രിമാരും ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കുന്നുണ്ട്.

Content Highlight: Popular Front, SDPI groups may ban in Karnataka amid Bengaluru Riot