റഷ്യ കൊവിഡ് വാക്സിൻ ഉൽപ്പാദനം തുടങ്ങി; ആഗസ്റ്റ് അവസാനത്തോടെ പുറത്തിറക്കുമെന്ന് റിപ്പോർട്ട് 

Russia starts production of world's first Covid-19 vaccine: Report

റഷ്യ കണ്ടുപിടിച്ച കൊവിഡ് വാക്സിൻ്റെ നിർമാണം ആരംഭിച്ചതായി റിപ്പോർട്ട്. റഷ്യൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇൻ്റർഫാക്ട് ന്യൂസ് ഏജൻസിയാണ് ഇത് സംബന്ധിച്ച വാർത്ത പറുത്തുവിട്ടത്. മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിൻ ആരംഭിച്ചുവെന്നും ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്. 

വാക്സിൻ വികസിപ്പിച്ചതായും തൻ്റെ മകൾക്ക് ആദ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെയ്പ് എടുത്തതായും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. വാക്സിൻ സുരക്ഷിതമാണെന്നും ദീർഘകാല പ്രതിരോധ ശേഷി ഉണ്ടാക്കുമെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് മാസത്തിൽ റഷ്യയിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് വാക്സിനേഷൻ നൽകാൻ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണ ഘട്ടം പൂർണമായും പൂർത്തിയായിട്ടുണ്ടോ എന്ന കാര്യത്തിൽ ആഗോളതലത്തിൽ ആശങ്കയുണ്ട്. റഷ്യയുടെ കൊവിഡ് വാക്സിനിൽ സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് റഷ്യയിലെ ആരോഗ്യപ്രവർത്തകരുമായി ലോകാരോഗ്യ സംഘടന ചർച്ച നടത്തിവരികയാണ്. 

content highlights: Russia starts production of world’s first Covid-19 vaccine: Report