‘ഒരു രൂപക്ക് സാനിറ്ററി പാഡ്’: മോദിയുടെ വാക്കുകള്‍ക്ക് ട്വിറ്ററില്‍ പ്രശംസാ പ്രവാഹം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നമ്മുടെ സഹോദരിമാരുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തെക്കുറിച്ച് ഏറെ ആകുലപ്പെടുന്ന സര്‍ക്കരാണിതെന്ന് ചൂണ്ടികാണിച്ച് സാനിറ്ററി പാഡുകള്‍ ഒരു രൂപക്ക് നല്‍കുമെന്ന വാഗ്ദാനത്തിനാണ് ഏറെ പ്രശംസ ലഭിക്കുന്നത്. ചരിത്രപരമായ വേദിയില്‍ നിന്ന് മറ്റേതെങ്കിലും പ്രധാനമന്ത്രി ഇത്തരമൊരു വാഗ്ദാനം നല്‍കുമോയെന്നും പലരും ട്വിറ്ററില്‍ കുറിച്ചു.

6000 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയെന്ന് പ്രസംഗത്തില്‍ മോദി പറഞ്ഞു. കൂടാതെ പെണ്‍മക്കളുടെ വിവാഹത്തിന് പണം ലഭ്യമാക്കാനായി സമിതികള്‍ രൂപീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീ ശാസ്തീകരണമാണ് സര്‍ക്കാരിന്റെ ലക്ഷമെന്ന് ചൂണ്ടികാണിച്ച പ്രധാനമന്ത്രി, സ്ത്രീകള്‍ക്ക് നല്‍കിയ ബഹുമതികളും എടുത്ത് പറഞ്ഞു. നാവിക സേനയിലുംവ്യോമസേനയിലും സ്ത്രീകളെ യുദ്ധമുഖത്തേക്ക് പരിഗണിക്കുന്നതായും, മുത്തലാഖ് നിരോധനത്തെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. വനിതകള്‍ ഇപ്പോള്‍ നേതൃനിരയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ വാക്കുകളെ പ്രശംസിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ കാണാം-

Content Highlight: Sanitary Pads At Rs 1: PM’s Remark Draws Praise On Twitter