പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയതെന്ന് രാഹുൽ ഗാന്ധി

PM Modi's cowardice allowed China to take India's land, his lies will ensure they keep it: Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര ദിന പ്രസംഗത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയെന്നും പ്രധാനമന്ത്രി ഒഴിച്ച് എല്ലാവരും ഇന്ത്യൻ സൈന്യത്തിന്റെ പ്രാപ്തിയിലും ശൗര്യത്തിലും വിശ്വസിക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇന്ത്യൻ ഭൂമിയിൽ ചൈന കടന്നു കയറിയെന്നും കേന്ദ്ര സർക്കാർ സത്യം മറച്ചുവെക്കുകയാണെന്നും ഇതിനു മുൻപും രാഹുൽ ആരോപിച്ചിരുന്നു.

അതേസമയം, ഇന്ത്യയുടെ ശക്തി എന്താണെന്ന് ലഡാക്കിൽ ലോകം കണ്ടതാണെന്ന് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. നിയന്ത്രണരേഖ മുതൽ യഥാർത്ഥ നിയന്ത്രണരേഖ വരെ ശക്തമായ നടപടി രാജ്യം സ്വീകരിച്ചത് കണ്ടതാണ്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവർക്ക് ശക്തമായ താക്കീത് നൽകാൻ കഴിഞ്ഞതായും അഖണ്ഡത ചോദ്യം ചെയ്യുമ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്ന് സൈനികർ കാണിച്ചുതന്നുവെന്നും, ഭീകരവാദവും വെട്ടിപ്പിടിക്കലും ഒരു പോലെ നേരിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Content Highlights;PM Modi’s cowardice allowed China to take India’s land, his lies will ensure they keep it: Rahul Gandhi