പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ് എംഎൽഎ സമരേഷ് ദാസ് (76) കൊവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് കുറച്ചു ദിവസങ്ങളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. കിഴക്കൻ മിഡ്നപൂരിലെ ഏഗ്ര മണ്ഡലത്തിലെ എംഎൽഎയാണ് സമരേഷ് ദാസ്. ബംഗാളിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എംഎൽഎയാണ് ഇദ്ദേഹം. പർഗനാസ് ഇില്ലയിലെ ഫാൽറ്റ മണ്ഡലത്തിലെ തൃണമുൽ എംഎൽഎ തമോനോഷ് ഘോഷ് ജൂണിൽ കൊവിഡ് ബാധിച്ച് മരിച്ചു.
പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച് വരികയാണ്. 1.16 ലക്ഷം കൊവിഡ് കേസുകളാണുള്ളത്. 2,428 പേർ കൊവിഡ് ബാധിച്ച് ഇവിടെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,066 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 51 പേർ മരിക്കുകയും ചെയ്തു.
content highlights: TMC MLA Samaresh Das Dies After Testing Positive For COVID-19