ബംഗാളില്‍ ജെ.പി. നഡ്ഡയുടെ വാഹന വ്യൂഹത്തിനുനേരെ കല്ലേറ്

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വാഹന വ്യൂഹത്തിനുനേരെ കല്ലേറ്. കോല്‍ക്കത്തയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

സംഭവത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്നും നഡ്ഡയുടെ സുരക്ഷയില്‍ മമത സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ബിജെപി ആരോപിച്ചു.

നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിനായാണ് നഡ്ഡ എത്തിയത്. നഡ്ഡയുടെ യാത്രയിലുടനീളം ചിലര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചിരുന്നു.

Content Highlight: Protestors pelt stones at the vehicle of BJP President J P Nadda