ഗാന്ധി കുടുംബത്തിൻ്റെ പുറത്തുനിന്നും അധ്യക്ഷൻ വരണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിന് പ്രിയങ്കയുടെ പിന്തുണ

Agree with Rahul that non-Gandhi should be Congress president, Priyanka in a new book

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ളവർ വരണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്തുവന്നു. പുതുതലമുറ നേതാക്കന്മാരുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിൻ്റെ അധ്യക്ഷ സ്ഥാനത്തിരിക്കേണ്ടത് ഞങ്ങളിലാരുമാകരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു എന്നും അതിനോട് താൻ പൂർണമായി യോജിക്കുന്നുമെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. 

പാർട്ടിക്ക് മറ്റൊരു പ്രസിഡൻ്റ് ഉണ്ടായാൽ അദ്ദേഹം തൻ്റെ ബോസ് ആയിരിക്കുമെന്നും ഉത്തർപ്രദേശിന് പകരം ആൻഡമാനിൽ പ്രവർത്തിക്കാൻ അദ്ദേഹം പറഞ്ഞാൽ സന്തോഷത്തോടെ അത് അനുസരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. സംഘടനയുടെ ജനാധിപത്യവത്കരണത്തിലാണ് ഗാന്ധി കുടുംബം വിശ്വസിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. കോൺഗ്രസിന് വേണ്ടി പോരാടാൻ പാർട്ടിയെ നയിക്കണമെന്നില്ലെന്നും പ്രവർത്തിച്ചാൽ മതിയെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്.

ഉത്തരവാദിത്വ സംസ്കാരം കോൺഗ്രസ് വളർത്തിയെടുക്കണമെന്നും ആ സംസ്കാരത്തിൻ്റെ ഭാഗമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവെച്ചതെന്നും രാഹുൽ ഗാന്ധി അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിഷയത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പിന്തുണ കൂടെ ലഭിച്ചതോടെ പുതിയ ആളെ കണ്ടെത്താനുള്ള വലിയ വെല്ലുവിളിയായിരിക്കും ഇനി കോൺഗ്രസിന് മുന്നിലുള്ളത്. 

content highlights: Agree with Rahul that non-Gandhi should be Congress president, Priyanka in a new book