ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുംബെെ പൊലീസ് അന്വേഷണ ഏജൻസിയ്ക്ക് കെെമാറണമെന്ന് സുപ്രീം കോടതി പറഞ്ഞു. കേസ് പറ്റ്നയിൽ നിന്ന് മുംബെെയിലേക്ക് മാറ്റണമെന്ന റിയ ചക്രവർത്തിയുടെ ഹർജിയും കോടതി തള്ളി. സുശാന്തിൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നൽകിയ പരാതി കോടതി അംഗീകരിച്ചു. ബിഹാറിൽ റെജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കാൻ സംസ്ഥാനത്തിന് സിബിഐയോട് ആവശ്യപ്പെടാമെന്നും കോടതി ഉത്തരവിട്ടു.
ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബെെയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. പിന്നീട് ഒരു മാസത്തിന് ശേഷം സുശാന്തിൻ്റെ പിതാവ് കെകെ സിങ് സുശാന്തിൻ്റെ കാമുകിയായ റിയ ചക്രവർത്തിയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. സുശാന്തിനെ നടിയും കുടുംബവും വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തിൻ്റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായും പരാതിയിൽ പറഞ്ഞിരുന്നു.
content highlights: Sushant Singh Rajput Case: Supreme Court Orders CBI Probe