കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇന്ത്യക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ട്വിറ്ററിയൂടെയായിരുന്നു ആരോപണം. കൊവിഡ് 19 കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന് താൻ മുന്നറിയിപ്പ് നൽകിയപ്പോൾ മാധ്യമങ്ങൾ പരിഹസിച്ചു, ഇന്ന് താൻ പറയുന്നു നമ്മുടെ രാജ്യത്തിന് ജോലി നൽകാൻ സാധിക്കില്ല, അഭിപ്രായത്തെ അനുകൂലിക്കാത്തവർ ആറ്, ഏഴ് മാസം കാത്തിരിക്കുവാനും രാഹുൽ ഗാന്ധി ആവശ്യപെട്ടു.
കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടിയാളുകൾക്ക് തൊഴിൽ നഷ്ടപെട്ടതായി രാഹുൽ ഗാന്ധി ഇതിനു മുൻപ് ട്വീറ്റ് ചെയ്തിരുന്നു. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണെന്നും ഫെയ്സ് ബുക്കിൽ വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിച്ച് തൊഴിലില്ലായ്മയെയും സമ്പദ് വ്യവസ്ഥ തകരുന്നതിനേയും കുറിച്ചുള്ള സത്യങ്ങൾ മറച്ചു വെക്കാനാകില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Content Highlights; Rahul Gandhi again attacks govt, claims India won’t be able to give jobs to youth