റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയ്ക്ക് വിഷബാധയേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം ഇപ്പോൾ കോമയിലാണ്. സെെബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രാമധ്യേ ഫ്ലെെറ്റിൽ നിന്നാണ് അലക്സി നവൽനിയ്ക്ക് വിഷബാധയേറ്റതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർന്ന് വിമാനം അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു.
അദ്ദേഹം രാവിലെ എണീറ്റതിന് ശേഷം ചായ മാത്രമെ കഴിച്ചിരുന്നുവെന്നും ചായയിലെന്തൊ കലർത്തപ്പെട്ടുവെന്ന് സംശയിക്കുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ചൂടുള്ള പദാർഥത്തിനൊപ്പം അകത്തുപോയതുകൊണ്ട് പെട്ടെന്നു തന്നെ വിഷാംശം ശരീരം ആഗിരണം ചെയ്യുകയായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ പ്രധാന എതിരാളിയായിരുന്നു അലക്സി നവൽനി. പുടിനെ രണ്ട് തവണ കൂടി അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്ന വ്യക്തിയാണ് അലക്സി നവൽസി.
content highlights: Russian Opposition Leader Alexei Navalny in Coma, on Ventilator Support after Poisoning: Spokeswoman