ചന്ദ്രൻ്റെ ഭ്രമണപഥത്തിന് ചുറ്റും ഒരു വർഷം പൂർത്തിയാക്കി ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ പേടകമായ ചന്ദ്രയാൻ 2. 2019 ജൂലെെയ് 22ന് വിക്ഷേപിച്ച ചന്ദ്രയാൻ 2 2019 ആഗസ്റ്റ് 20നാണ് ചന്ദ്രൻ്റെ ഭ്രമണപഥത്തിലെത്തുന്നത്. വിക്രം ലാൻഡറുമായുള്ള ഓർബിറ്ററിൻ്റെ ബന്ധം നഷ്ടമായതിനെ തുടർന്ന് സോഫ്റ്റ് ലാൻഡിംഗ് ദൌത്യം പരാജയപ്പെട്ടിരുന്നുവെങ്കിലും എട്ട് എക്വിപ്മെൻ്റുകളുള്ള ഓർബിറ്റർ ഒരു വർഷത്തിനുള്ളിൽ ചന്ദ്രന് ചുറ്റും 4400ലധികം ഓർബിറ്റ് പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ആറ് വർഷത്തേയ്ക്ക് ആവശ്യമായ ഇന്ധനം ചന്ദ്രയാൻ 2നുണ്ടെന്നും എല്ലാ ഇൻസ്ട്രുമെൻ്റുകളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
ഓർബിറ്ററിലെ സബ് സിസ്റ്റങ്ങളുടെ പ്രവർത്തനം സാധാരണനിലയിലാണെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രൻ്റെ ഭൂപ്രതലത്തെക്കുറിച്ചും ചന്ദ്രനിലെ ധാതുക്കളെക്കുറിച്ചും രാസ സങ്കലനങ്ങളെക്കുറിച്ചും മറ്റും പഠിക്കാനാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് സാധ്യമായിരുന്നെങ്കിൽ ഈ നേട്ടം കെെവരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ.
content highlights: Chandrayaan-2 Completes a Year in Lunar Orbit, Adequate Fuel to Last for 7 Years, Says ISRO