സ്വപ്നക്ക് ജാമ്യമില്ല, ലോക്കറില്‍ കണ്ടെത്തിയത് കള്ളപ്പണം തന്നെയെന്ന് പ്രാഥമിക നിഗമനം

കൊച്ചി: സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ കണ്ടെത്തിയത് കള്ളപ്പണം തന്നെയെന്ന് തെളിഞ്ഞതോടെ സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ ജാമ്യം നിഷേധിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സ്വപ്‌നക്കെതിരെ കേസെടുത്തത്. ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തല്‍ അംഗീകരിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ജാമ്യം നിഷേധിച്ചത്. വിദേശത്തും ഇന്ത്യയിലും വെച്ച് ഗൂഡാലോചന നടത്തിയിരുന്നെന്നും സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നും സ്വപ്‌ന തന്നെ കോടതിയില്‍ സമ്മതിച്ചിരുന്നു. കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാദീനമുണ്ടെന്നുമുള്ള ഇഡിയുടെ വാദവും കോടതി അംഗീകരിച്ചു.

19-ാം വയസ്സു മുതല്‍ താന്‍ ഉന്നത പദവിയിലാണ് ജോലി ചെയ്യുന്നതെന്നും അതിലൂടെ സമ്പാദിച്ചതാണ് ലോക്കറില്‍ കണ്ടെത്തിയ തുകയെന്ന് കോടതിയില്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മു്‌നനില്‍ കൊടുക്കുന്ന മൊഴി കോടതിയില്‍ ഉപയോഗിക്കാമെന്നത് സ്വപ്നക്ക് കുരുക്കായി മാറുകയായിരുമന്നു.

Content Highlight: Court reject Swapna Suresh’s bail plea