നൂല്‍പ്പുഴയില്‍ ചികിത്സ ഇനി വീട്ടിലെത്തും; എംപി ഫണ്ടില്‍ നിന്ന് ഥാര്‍ അനുവദിച്ച് രാഹുല്‍ ഗാന്ധി

വയനാട്: വയാനാട്ടിലെ ഉള്‍ഗ്രാമമായ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനായി ഥാര്‍ അനുവദിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. ഉള്‍ഗ്രാമങ്ങളിലും കോളനികളിലും ഉള്ളവര്‍ക്ക് ചികിത്സ യഥാസമയം ലഭ്യമാക്കണമെന്ന ഉദ്ധേസത്തോടെയാണ് ആരോഗ്യ കേന്ദ്രത്തിന് എം പി ഫണ്ടില്‍ നിന്ന് മഹീന്ദ്രയുടെ 4*4 ഥാര്‍ അനുവദിച്ചത്. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചത്.

https://www.facebook.com/watch/?v=685902242009208&extid=X9HCj827383kgBq6

വാഹനം ലഭിച്ചതോടെ വനമേഖലകളിലുള്ള കോളനികളിലും മറ്റ് വാഹനങ്ങള്‍ എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളിലും ചികിത്സ സഹായം എത്തിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. നാലില്‍ മൂന്ന് ഭാഗവും വനമേഖലയായ നൂല്‍പ്പുഴ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് വണ്ടി അനുവദിച്ചത്. 20ഓളം കോളനികള്‍ തികച്ചും കാടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. വീട്ടിലെത്തി ഈ മേഖലയിലുള്ളവര്‍ക്ക് ചികിത്സ നല്‍കാനാണ് വാഹനം ഉപയോഗിക്കുക.

ഗതാഗത സംവിധാനങ്ങള്‍ കുറവായതിനാല്‍, ഒരാള്‍ക്ക് അസുഖം വന്നാല്‍ കിലോമീറ്ററോളം കാട്ടിലൂടെ നടന്നുവേണം ഇവിടെയുള്ളവര്‍ക്ക് ചികിത്സ നേടാന്‍. ഇത് ഏറെ ദുര്‍ഘടമായതിനാലാണ് എം പി ഫണ്ടില്‍ നിന്നും വാഹനത്തിനായി ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട് ഏറെ വൈകാതെ തന്നെ ഓഫ് റോഡ് വാഹനങ്ങള്‍ക്ക് ഇണങ്ങുന്ന വാഹനമായ ഥാര്‍ വാങ്ങി നല്‍കുകയായിരുന്നു.

Content Highlight: Rahul Gandhi allot Mahindra Thar for Wayanadu Health Centre