രജ്ഞൻ ഗൊഗോയ്‌ക്കെതിരെ അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രിം കോടതി

Supreme Court rejects plea seeking inquiry into conduct of ex-CJI Ranjan Gogoi

മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് പദവി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. ഗൊഗോയ് വിരമിച്ചു എന്നതിനാൽ ഹർജി പ്രസക്തമല്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഹർജി കോടതി തള്ളിയത്. എന്നാൽ രജ്ഞൻ ഗൊഗോയ് പദവി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി 2018 ൽ തന്നെ താൻ ഹർജി ഫയൽ ചെയ്തിരുന്നുവെന്നും അതിൻ മേൽ യാതൊരു നടപടിയും സുപ്രീം കോടതി സ്വീകരിച്ചില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കി.

തന്റെ പരാതി രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ചതായും ഹർജിക്കാരൻ ആരോപിച്ചു. ഇതുമായി ബന്ധപെട്ട് നിരവധി തവണ സുപ്രിം കോടതിക്ക് കത്തയച്ചിരുന്നുവെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. രജ്ഞൻ ഗൊഗോയ് പക്ഷപാതപരവും ചീഫ് ജസ്റ്റിസ് പദവിക്ക് അനുചിതവുമായ പെരുമാറ്റം നടത്തിയെന്ന ആരോപണത്തിൽ ജഡ്ജിമാരുടെ കമ്മിറ്റി അന്വോഷണം നടത്തണമെന്നായിരുന്നു ഹർജിക്കാരൻ ആവശ്യപെട്ടിരുന്നത്.

Content Highlights; Supreme Court rejects plea seeking inquiry into conduct of ex-CJI Ranjan Gogoi