ജോ ബെെഡൻ വിജയിച്ചാൽ അമേരിക്ക ചെെനയുടെ കീഴിലാവുമെന്ന് ഡോണാൾഡ് ട്രംപ്

China will own the US if Joe Biden gets elected, says Donald Trump

അമേരിക്കയിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബെെഡൻ വിജയിച്ചാൽ അമേരിക്ക പിന്നീട് ചെെനയുടെ കീഴിലായിരിക്കുമെന്ന് ഡോണാൾഡ് ട്രംപ്. തൻ്റെ പ്രസംഗത്തിൽ ഒരു തവണ പോലും ബെെഡൻ ചെെനയുടെ കാര്യങ്ങൾ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൌൺസിൽ ഫോർ നാഷണൽ പോളിസിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോണാൾഡ് ട്രംപ്. ബെെഡൻ്റെ വിജയത്തിനായി ചെെന അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ടെന്നും തൻ്റെ വിജയം ചെെന ആഗ്രഹിച്ചിരുന്നുവെങ്കിൽ അത് തനിക്ക് അപമാനമാകുവായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

ഒരു രീതിയിലും ബെെഡൻ തൻ്റെ പ്രസംഗങ്ങളിലൂടെ ചെെനയെ എതിർത്തതായി കാണാൻ കഴിയില്ലെന്നും അമേരിക്കയെ തകർക്കാൻ വർഷങ്ങളായി ബെെഡൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. നാടിനെ നശിപ്പിക്കാൻ നോക്കുന്ന ആൾക്ക് നല്ല ഭരണം നടത്താൻ കഴിയില്ലെന്ന് പറഞ്ഞ ട്രംപ് ഡെമോക്രാറ്റിക് പാർട്ടിയുടെ വിദ്വേഷവും വെറുപ്പും നിഷേധിക്കുവാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കാണണമെന്നും ആവശ്യപ്പെട്ടു. 

content highlights: China will own the US if Joe Biden gets elected, says Donald Trump