റാഫേൽ ആരോപണവുമായി വീണ്ടും രാഹുൽ ഗാന്ധി; ഇന്ത്യൻ ഖജനാവിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടു

'Money was stolen from Indian exchequer': Rahul Gandhi fires fresh salvo at Modi govt over Rafale deal

നരേന്ദ്രമോദി സർക്കാരിനെതിരെ റാഫേൽ ആരോപണം വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി. ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവിയേഷനിൽ നിന്നും റാഫേൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഓഫ്സെറ്റ് കരാറുകളെ കുറിച്ച് സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെന്ന ടെെംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് രാഹുൽ റാഫേൽ ആരോപണവുമായി വീണ്ടും രംഗത്ത് വന്നത്. റാഫേലിൽ ഇന്ത്യൻ ഖജനാവിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞാണ് ട്വീറ്റിൽ വാർത്ത പങ്കുവെച്ചത്. ‘സത്യം ഒന്നാണ് വഴികൾ ധാരണം’ എന്ന മഹാത്മ ഗാന്ധിയുടെ വാക്കുകളും ഒപ്പം പങ്കുവെച്ചു. 

സിഎജി റിപ്പോർട്ട് സമർപ്പിച്ച് എട്ട് മാസങ്ങൾക്ക് ശേഷമാണ് സിഎജിയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടെെംസ് ഓഫ് ഇന്ത്യയുടെ വാർത്ത പുറത്തുവരുന്നത്. റാഫേൽ ഓഫ്സെറ്റ് ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ സിഎജിയുമായി പങ്കിടാൻ പ്രതിരോധ മന്ത്രാലയം അനുവദിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റാഫേൽ യുദ്ധവിമാന കരാറിൽ അനിൽ അംബാനി ഗ്രൂപ്പിൻ്റെ റിലയൻസ് ഡിഫൻസ് ഒരു ഓഫ്സെറ്റ് കരാർ കരസ്ഥമാക്കിയത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. 

content highlights: ‘Money was stolen from Indian exchequer’: Rahul Gandhi fires fresh salvo at Modi govt over Rafale deal