ചൈനയിൽ കനത്ത മഴ; ത്രീ ഗോർഗ് അണക്കെട്ട് അപകട ഭീഷണിയിൽ

Water levels at China's Three Gorges near maximum after flooding rains

കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന ചൈനയിൽ മറ്റൊരു വന്‍ ദുരന്ത സാധ്യത കൂടി. ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് വലിയ അപകട ഭീഷണി നേരിട്ടിരിക്കുകയാണ് ഇപ്പോള്‍. കനത്ത മഴ കാരണം അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തെത്തിയിരിക്കുകയാണ്. മഴ തുടർന്നാൽ എല്ലാം കൈവിട്ടു പോകുമെന്ന ഭീതിയിലാണ് പതിനായിരങ്ങൾ. ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ചൈനയില്‍ യാങ്സി നദിക്ക് കുറുകെ പണിത ‘ത്രീ ഗോര്‍ഗ് അണക്കെട്ട്.

175 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഡാമിലെ ജലനിരപ്പ് 165.5 മീറ്റര്‍ എത്തിയിട്ടുണ്ട്. സെക്കൻ്റിൽ ഏഴരക്കോടി ലിറ്റർ എന്ന അപകടകരമായ അവസ്ഥയിലാണ് അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. പതിനൊന്ന് ഷട്ടറുകളും തുറന്ന് സെക്കൻ്റിൽ അഞ്ച് കോടി ലിറ്റർ വെള്ളം വീതം തുറന്നു വിടുന്നുണ്ട്. എന്നാൽ അപകട അവസ്ഥ കുറയ്ക്കാൻ ഇതൊന്നും മതിയാവില്ല.

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഈ അണക്കെട്ടിലാണ് ഉള്ളത്. ജലനിരപ്പ് ഡാമിന്റെ ശേഷിയിലും അധികമായി ഉയര്‍ന്നാല്‍ വന്‍ ദുരന്തമാണ് ചൈനയെ കാത്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകട ഭീഷണിയിലാണ്. പതിനായിരക്കണക്കിന് വീടുകള്‍ ഒലിച്ചു പോകാം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവും സംഭവിച്ചേക്കാം.

Content Highlights; Water levels at China’s Three Gorges near maximum after flooding rains